പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു

Thursday 15 September 2011 5:59 pm IST

ന്യൂദല്‍ഹി: രാജ്യത്ത്‌ വീണ്ടും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന്‌ മൂന്നു രൂപ പതിനാല് പൈസയുടെ വര്‍ദ്ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. പുതുക്കിയ നിരക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. നാലു മാസത്തിനിടെ രണ്ടാം തവണയാണ്‌ പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നത്‌. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ്‌ വില വര്‍ദ്ധനയ്ക്ക്‌ എണ്ണ കമ്പനികളെ പ്രേരിപ്പിച്ചത്‌. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും പെട്രോള്‍ വില്‍പനയില്‍ ലിറ്ററിന്‌ 3.40 രൂപ നഷ്‌ടം നേരിടുന്നുവെന്ന്‌ കമ്പനികള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ്‌ കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക്‌ സ്വതന്ത്രവിപണി അനുവദിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.