പാക്കിസ്ഥാനില്‍ സംസ്കാര ചടങ്ങിനിടെ സ്ഫോടനം ; 20 മരണം

Thursday 15 September 2011 6:05 pm IST

ഇസ്ലാമാബാദ്‌: താലിബാനെ ശക്തമായി എതിര്‍ക്കുന്ന ഗോത്രവര്‍ഗ നേതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ നടന്ന ബോംബുസ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കുണ്ട്‌. 200 പേരോളം സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. അഫ്‌ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമുഖ ഗോത്രവര്‍ഗ നേതാവായ മാലിക്‌ മുഹമ്മദ്‌ സറീന്റെ മരുമകന്‍ ബക്കത്ത്‌ ഖാന്റെ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു വീണ്ടും ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിന്‌ പിന്നില്‍ പാകിസ്ഥാന്‍ താലിബാനാണെന്ന സൂചനകളും ശക്തമാണ്‌. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ഖൈബര്‍ പക്‌തുനിയ പ്രവിശ്യയിലെ ദിര്‍ ജില്ലയിലാണ്‌ ചാവേര്‍ ആക്രമണം നടന്നത്‌. ഈ പ്രദേശത്ത്‌ ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ചാവേര്‍ ആക്രമണമാണിത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.