ന്യൂദല്‍ഹി: നിലവിലെ ജനപ്രാധിനിത്യ നിയമത്തില്‍ ഭേദഗതി വരുത്താതെ പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. നാളെ കേസ് പരിഗണിക്കുമ്പോള്‍ ഇത് സംബന്ധിച്ച കാര്യം കമ്മീഷന് സുപ്രീം കോടതിയെ അറിയിക്കും.
ഇത്തവണത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ദുബായിലെ വ്യവസായി ഡോ. വി.പി. ഷംഷീര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ജനപ്രാതിനിധ്യ നിയമം 20(എ) ഭേദഗതി ചെയ്താല്‍ മാത്രമെ തപാല്‍ വോട്ട് അനുവദിക്കാന്‍ സാധിതക്കുകയുള്ളുവെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരാണ് നിയമം ഭേദഗതി ചെയ്യേണ്ടത് എന്നത് കൊണ്ട് തന്നെയാണ് പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാത്തതെന്നും കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: