കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ ഉള് റഷീദിനെതിരെ സിബിഐ അന്വേഷണം നടത്തിയാല്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്.
അന്വേഷണ കാലയളവില്‍ ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് തയ്യാറാണെന്ന് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസായതിനാല്‍ അന്വേഷണ കാലയളവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് ഉമ്മന്‍ചാണ്ടി തയ്യാറാകുമോയെന്നും കോടിയേരി ചോദിച്ചു.
ഹാറൂണ്‍ കേസിലെ വിധി പറഞ്ഞതിനാല്‍ അദ്ദേഹത്തെ ഇമപീച്ച് ചെയ്യണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴുള്ളത് വിധിക്കെതിരായ വിമര്‍ശനമല്ല മറിച്ച് ജഡ്ജിക്കെതിരായ വ്യക്തിപരമായ വിമര്‍ശനമാണ് പലരും ഉന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: