കൊടുങ്ങല്ലൂര്‍: പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ വന്‍ മോക്ഷണം. ഇന്നലെ രാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിനുള്ളില്‍ നിന്ന് ലക്ഷങ്ങള്‍ സൂക്ഷിച്ചിരുന്ന പണപ്പെട്ടി മോഷ്ടിക്കപ്പെടുകയായിരുന്നു.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഊട്ടുപുരയോട് ചേര്‍ന്നുള്ള സ്ട്രോംഗ് റൂമിന്റെ ജനലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. രാവിലെ എത്തിയ ക്ഷേത്രം ജീവനക്കാരാണ് മോഷണം വിവരം അറിഞ്ഞത്.
ഇരുപത് ലക്ഷത്തോളം രൂപ മോഷണം പോയെന്ന് ദേവസ്വം അധികൃതര്‍ പറയുമ്പോള്‍ നഷ്ടം ഒരു കോടിയോളം വരുമെന്ന് ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ പറഞ്ഞു. ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി ഉത്സവം നടന്ന് ദിവസങ്ങള്‍ മാത്രം കഴിഞ്ഞെന്നിരിക്കെ ലക്ഷങ്ങള്‍ മോഷ്ടിക്കപ്പെടാനാണ് സാധ്യത.
പ്രാഥമിക പരിശോധനയില്‍ ഒമ്പത് ലക്ഷത്തോളം രൂപ സൂക്ഷിക്കാവുന്ന അഞ്ച് പണപ്പെട്ടികള്‍ കാണാതായതായി തെളിഞ്ഞിട്ടുണ്ട്. ഇത്രയുമധികം പണം സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന് യാതൊരു സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല. കെട്ടിടമാകട്ടെ ശോച്യാവസ്ഥയിലുമാണ്.
മോഷണത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് കരുതുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: