രാഹുല്‍ വെല്ലുവിളിയാകുന്നത് തനിക്കല്ല അമേഠിക്കെന്ന് സ്മൃതി ഇറാനി

Monday 7 April 2014 2:05 pm IST

അമേഠി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്കല്ല അമേഠിക്കാണ് വെല്ലുവിളിയാകുന്നതെന്ന് ബിജെപിയുടെ അമേഠിസ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങള്‍ക്കാണ് രാഹുല്‍ യഥാര്‍ത്ഥ വെല്ലുവിളിയാകുന്നതെന്നും തനിക്ക് രാഹുല്‍ വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്നും ഇറാനി വ്യക്തമാക്കി. അമേഠിയയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇറാനിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ ബി ടീമായ ആം ആദ്മിക്കെതിരെയല്ല പകരം കോണ്‍ഗ്രസിനെതിരെയാണ് താന്‍ മത്സരിക്കുന്നതെന്നും ഇറാനി  വ്യക്തമാക്കി. എഎപി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസം തനിക്ക് വെല്ലുവിളിയാകില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.