കോഴിക്കോട്: വിവാദമായ പരനാറി പ്രയോഗത്തിന് വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. താന്‍ എന്‍ കെ പ്രേമചന്ദ്രനെ പേരെടുത്ത് പറഞ്ഞ് പരനാറി എന്ന് വിളിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു.
പരനാറി കൊല്ലത്ത് മത്സരിക്കുന്നുവെന്നാണ് പറഞ്ഞത്. പറഞ്ഞത് തന്നെ കുറിച്ചാണെന്ന് പ്രേമചന്ദ്രനു തോന്നിയാല്‍ എന്തുചെയ്യാനാകുമെന്നും പിണറായി ചോദിച്ചു. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിണറായി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: