പിആര്‍എസ് ആശുപത്രിയില്‍ തീപിടിത്തം, ആളപായമില്ല

Monday 7 April 2014 2:10 pm IST

തിരുവനന്തപുരം: തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. 24 മണിക്കൂറും ആന്‍ജിയോ പ്ലാസ്റ്റി നടത്താന്‍ സൗകര്യമുള്ള കാര്‍ഡിയാക് കാത്തറൈസേഷന്‍ ലാബ് തുറന്നപ്പോള്‍ പുക നിറഞ്ഞു നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ എത്തി തീയണക്കാന്‍ ശ്രമിച്ചു. ഇത് വിജയിക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ വാര്‍ഡുകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും മാറ്റി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. ലാബിലെ ശീതീകരണ സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് വിലയിരുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.