സ്മാര്‍ട്ട്‌ സഞ്ചയ്‌ പദ്ധതി തുടങ്ങി

Thursday 15 September 2011 7:59 pm IST

തിരുവനന്തപുരം: കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി ലിമിറ്റഡ്‌ പുതിയതായി സ്മാര്‍ട്ട്‌ സഞ്ചയ്‌ എന്ന പേരില്‍ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി വിപണിയില്‍ അവതരിപ്പിച്ചു. പരമ്പരാഗത രീതിയില്‍ സുരക്ഷയും സമ്പാദ്യവും ഉള്‍ക്കൊള്ളുന്നതാണ്‌ ഈ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി. പ്രമുഖ പൊതുമേഖല ബാങ്കുകളായ കാനറ ബാങ്കും ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സും എച്ച്‌എസ്ബിസി ഇന്‍ഷ്വറന്‍സ്‌ (ഏഷ്യ പസഫിക്‌) ഹോള്‍ഡിംഗ്‌ ലിമിറ്റഡുമായി ചേര്‍ന്ന്‌ രൂപീകരിച്ചതാണ്‌ കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി.
ഒരു ബാങ്ക്‌ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ ഏതൊരു ഉപയോക്താവിനും ഈ പദ്ധതിയില്‍ ചേരാം. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പദ്ധതിയുടെ ഭാഗമാകാം. ലൈഫ്‌ കവറും അപകടങ്ങളില്‍നിന്നുള്ള സംരക്ഷണവും നിശ്ചിത വരുമാനവും ഉറപ്പു നല്‍കുന്നതാണ്‌ ഈ പദ്ധതി. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നിശ്ചിത തുക തിരികെ ലഭിക്കും. ഉപയോക്താവിന്റെ അക്കൗണ്ടില്‍നിന്ന്‌ നേരിട്ടായിരിക്കും പ്രീമിയം സ്വീകരിക്കുക.
സമ്പാദ്യവും സംരക്ഷണവും ഉറപ്പു നല്‍കുന്ന പദ്ധതിയാണ്‌ സ്മാര്‍ട്ട്‌ സഞ്ചയ്‌ പദ്ധതിയെന്ന്‌ കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ സെയില്‍സ്‌, മാര്‍ക്കറ്റിംഗ്‌ ആന്റ്‌ പ്രോഡക്ട്സ്‌ ഡയറക്ടര്‍ മരിയോ പെരസ്‌ പറഞ്ഞു. അടയ്ക്കുന്ന പ്രീമിയത്തിന്റെ പത്തിരട്ടി തുകയ്ക്കു തുല്യമായ സംരക്ഷണമാണ്‌ ഉപയോക്താവിന്റെ കുടുംബത്തിന്‌ ലഭിക്കുക. ഉപയോക്താവ്‌ അപകടത്തില്‍ മരിച്ചാല്‍ ഉറപ്പായും ലഭിക്കുന്ന തുകയുടെ ഇരട്ടി തുക കുടുംബാംഗങ്ങള്‍ക്കു ലഭിക്കും.
വാര്‍ഷിക പ്രീമിയം 6000 രൂപയാണ്‌. നിയമാനുസൃത നികുതിയിളവുകള്‍ ലഭിക്കും. അഞ്ചുവര്‍ഷമാണ്‌ പ്രീമിയം അടയ്ക്കേണ്ട കാലാവധി. പത്തുവര്‍ഷം വരെയാണ്‌ പോളിസിയുടെ കാലാവധി. കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി ലിമിറ്റഡിനു കീഴിലെ ബാങ്കുകളായ കാനറ ബാങ്ക്‌, ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌, പ്രഗതി ഗ്രാമീണ്‍ ബാങ്ക്‌, ശ്രേയസ്‌ ഗ്രാമീണ്‍ ബാങ്ക്‌, സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ എന്നിവയില്‍നിന്നും സ്മാര്‍ട്ട്‌ സഞ്ചയ്‌ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പോളിസികള്‍ സ്വന്തമാക്കാം.