ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കപ്വാരാ ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസുകാരനും സൈനികനും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു.കുപ്വാരാ സൂണാവഷി മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
തിങ്കളാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രാത്രി ഉടനീളം ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. സൂണാവഷിയില് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: