തിരുവനന്തപുരം: ഇന്ത്യയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും കേരളത്തില്‍ ഒ.രാജഗോപാലും ചരിത്രം രചിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് പുന:സ്ഥാപിക്കുന്നതിന് രാജഗോപാലിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. തെരഞ്ഞെടുപ്പ് വിധിയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദേശസുരക്ഷയുടെ പേരില്‍ ദേശസ്നേഹികളെ അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും അദ്വാനി പറഞ്ഞു.
കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷമായി ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്വാനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: