അമിതമായ ഉത്കണ്ഠ

Tuesday 8 April 2014 7:18 pm IST

ഉത്കണ്ഠ മനഃശാന്തി നശിപ്പിക്കുന്ന ഒരു രോഗമാണ്. നിന്റെ മനസ്സ് ഭയം ജനിപ്പിക്കുന്ന ചിന്തകളാല്‍ അതിവേഗം പായുന്നു. അവ നിന്നെ ക്ഷോഭിക്കുന്നവളും അസ്വസ്ഥയുമാക്കി തീര്‍ക്കുന്നു. ഇന്ന് വളരെയധികം പേര്‍ ഈ രോഗത്താല്‍ കഷ്ടപ്പെടുന്നു. നിന്റെ കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് നീ ഉത്കണ്ഠപ്പെടുന്നു. നിന്റെ ജോലിക്കാര്യങ്ങളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചോര്‍ത്തും നീ വ്യാകുലപ്പെടുന്നു. നിങ്ങളില്‍ ചിലര്‍ സ്വാമിയുടെ ദര്‍ശനത്തിന് വരുമ്പോള്‍ നിന്നെ എനിക്ക് കാണാന്‍ സാധിക്കുമോ എന്നോര്‍ത്ത്. അതുകഴിഞ്ഞാല്‍ മുഖാമുഖത്തിനെക്കുറിച്ചോര്‍ത്തു ഉത്കണ്ഠാകുലയാകുന്നു. ഫലമോ പുട്ടപര്‍ത്തി വിടുമ്പോള്‍ ഉത്കണ്ഠ നീ ഇരിട്ടിയാക്കുന്നു. ശരണാഗതി ഇല്ലാത്തതുകൊണ്ടാണ് മനസ്സില്‍ ഭയം ജനിക്കുന്നത്. നിന്റെ, ജീവിതത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കി നയിക്കാന്‍ നീ എന്നോടാവശ്യപ്പെടുന്നു. പക്ഷേ, അതിന്റെ കടിഞ്ഞാണ്‍ നീ നിന്റെ കൈയില്‍ ബലമായി പിടിച്ചിരിക്കുന്നു. നിന്റെ മനസ്സ് ഒന്ന് ചിന്തിക്കുന്നു. നീ പറയുന്നത് വേറൊന്ന്, നീ പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും. അതിനാല്‍ നിന്റെ പ്രവൃത്തികള്‍ക്ക് സ്പഷ്ടതയില്ല, അതുകൊണ്ടുതന്നെ ചിന്താക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഒരേ വ്യക്തിയില്‍ തന്നെ പലതരം വ്യക്തിത്വം. നീ യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെന്താണോ അതില്‍ ശ്ര ദ്ധ കേന്ദ്രീകരിക്കുക. നീ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ അന്യായം സ്വയം വിശ്വാസവഞ്ചന കാട്ടുന്നു എന്നതാണ്. ഈശ്വരോന്മുഖമാണ് നീയെങ്കില്‍ ഈശ്വരന്റെ പാത പിന്തുടരുക. മനസ്സാലും വചസ്സാലും കര്‍മത്താലും ഈശ്വരനെ പിന്തുടരുക. ഒരിക്കല്‍ ഇവ മൂന്നിലും ഐകരൂപ്യം ഉണ്ടായാല്‍ നിന്റെ പരിശ്രമവും ഭയവും കുറയും. ചിന്താക്കുഴപ്പങ്ങള്‍ മാറി, നിന്റെ ഭയവും ഉത്കണ്ഠയും ഗതകാല സംഭവങ്ങളായി തീരും. - ശ്രീ സത്യസായിബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.