ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരെ ജനം വിധിയെഴുതുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. ഇടതുമുന്നണി ഗംഭീര വിജയം നേടുമെന്നും വിഎസ് പറഞ്ഞു.
പുന്നപ്ര പനയറക്കുളങ്ങറ ഗവണ്മെന്റ് യു.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രചരണത്തിനായി പോയ മണ്ഡലങ്ങളില്‍ എല്ലാം തന്നെ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: