ആറാട്ടുപുഴ പൂരം ഇന്ന്‌

Thursday 10 April 2014 7:36 pm IST

തൃശൂര്‍: കേരളത്തിലെ പ്രസിദ്ധപൂരങ്ങളില്‍ ഒന്നായ ആറാട്ട്പൂഴപൂരം ഇന്ന്‌. മേളപ്രമാണിമാര്‍ അണിനിരക്കുന്ന ആറാട്ട്പുഴശാസ്താവിന്റെ പഞ്ചാരിമേളത്തിനാണ്‌ പ്രശസ്തി. നാല്‍മണിക്കൂര്‍ നീളുന്ന മേളം ആസ്വദിക്കാന്‍ ദേശഭേദമന്യേ ആസ്വാദകര്‍ വന്നെത്തും.
ദേവസംഗമത്തിനായി രാത്രി മുതല്‍ ദേവീദേവന്മാര്‍ ആറാട്ടുപുഴയിലെത്തിത്തുടങ്ങും. പൂരങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പ്‌ വൈകീട്ട്‌ 6ന്‌ തുടങ്ങും. പഞ്ചാരിക്ക്‌ പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയാകും. 15 ആനകള്‍ അകമ്പടിയാകും. പഞ്ചാരിമേളം കലാശിച്ചാല്‍ വെടിക്കെട്ട്‌ . തുടര്‍ന്ന്‌ മറ്റ്‌ ദേവീദേവന്മാരുടെ പൂരം നടക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരമാണ്‌ ആദ്യം. പിന്നെ എടക്കുന്നി ഭഗവതി, നെട്ടിശ്ശേരി ശാസ്താവ്‌, കൊടകര പൂനിലാര്‍ക്കാവ്‌, ചാലക്കുടി പിഷാരിക്കല്‍, കടുപ്പശ്ശേരി ഭഗവതിമാര്‍, അന്തിക്കാട്‌, ചൂരക്കോട്‌ ഭഗവതിമാര്‍ എന്നിവരുടെ പൂരം നടക്കും. നാളെ പുലര്‍ച്ചെ തൃപ്രയാര്‍ തേവര്‍ ആറാട്ടുപുഴയിലെത്തും. ശേഷം കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതി മന്ദാരക്കടവില്‍ ആറാടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.