മതപരിവര്‍ത്തനവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയണം

Thursday 15 September 2011 11:09 pm IST

കാസര്‍കോട്‌: ദേശീയ ഭാഷാ മത ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ രംഗനാഥ മിശ്ര നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതും തീവ്രവാദം വളര്‍ത്തുന്നതുമാണെന്നും പ്രസ്തുത റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നും സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്‌ ഹെഡ്‌ പോസ്റ്റാഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ൧൯൮൪ലെ സിക്കു വിരുദ്ധ കലാപത്തെകുറിച്ച്‌ അന്വേഷിച്ച്‌ രാജീവ്‌ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ക്ളീന്‍ചിറ്റ്‌ നല്‍കിയ രംഗനാഥ മിശ്ര അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും കോണ്‍ഗ്രസ്സിണ്റ്റെ രാജ്യസഭാംഗവും, സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തുമാണ്‌. കോണ്‍ഗ്രസ്സിണ്റ്റെ വോട്ടുബാങ്കു രാഷ്ട്രീയത്തിണ്റ്റെ സൃഷ്ടിയാണ്‌ രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട്‌ ഇന്ത്യയില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വിവേചനത്തിന്‌ വഴിവെക്കും ഹിന്ദുക്കളായ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‌ ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ സംവരണാനുകൂല്യം പോലും നഷ്ടപ്പെടുന്നതിന്‌ ഈ റിപ്പോര്‍ട്ട്‌ കാരണമാകും. ഭരണഘടനയില്‍ പോലും വെള്ളം ചേര്‍ക്കുന്നതിനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഹിന്ദു മതത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ ഭരണഘടന നല്‍കിയിരിക്കുന്ന സംവരണാനുകൂല്യങ്ങള്‍ ഇതര മതസ്ഥര്‍ക്ക്‌ നല്‍കാനുള്ള മിശ്രകമ്മീഷണ്റ്റെ ശുപാര്‍ശ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ മാര്‍ച്ച്‌ നടന്നത്‌. ജില്ലാ പ്രസിഡണ്ട്‌ എ.കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ രവീശതന്ത്രി കുണ്ടാര്‍ പ്രസംഗിച്ചു. പ്രവീണ്‍കുമാര്‍ കോടോത്ത്‌ സ്വാഗതവും ഗണേഷ്‌ പി.എം. നന്ദിയും പറഞ്ഞു. ധര്‍ണ്ണക്കു മുമ്പ്‌ നടന്ന പ്രകടനത്തിന്‌ പ്രവീണ്‍ കോടോത്ത്‌ രഘുറാം കാളിയങ്ങാട്‌, കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.