യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

Thursday 15 September 2011 11:12 pm IST

കാലടി: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം. 16 ന്‌ രാവിലെ 5.30 ന്‌ സൂര്യകാലടി മന സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ മഹാഗണപതി ഹോമം. രാത്രി 7 ന്‌ കേന്ദ്ര നിര്‍വാഹക സമിതി. നാളെ രാവിലെ 9.30 ന്‌ സമ്മേളനത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. തൃശ്ശൂര്‍ തെക്കേമഠം ശ്രീശങ്കരാനന്ദ ബ്രഹ്മാനന്ദ വലിയ മൂപ്പില്‍ സ്വാമിയാര്‍ ദീപപ്രോജ്വലനം നടത്തും.
സംസ്ഥാന പ്രസിഡന്റ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരി അധ്യക്ഷത വഹിക്കും. അവാര്‍ഡ്‌ വിതരണോദ്ഘാടനം മന്ത്രി കെ.ബാബു നിര്‍വഹിക്കും. കലാ സായാഹ്നം ഉദ്ഘാടനം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും പെന്‍ഷന്‍ വിതരണം ജോസ്‌ തെറ്റയില്‍ എംഎല്‍എയും ആതുരസഹായ വിതരണം കെ.പി.ധനപാലന്‍ എംപിയും നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ്‌ 2 ന്‌ വനിതാ സമ്മേളനം മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ഡോ.എം.ലീലാവതി, ഐഷാ പോറ്റി, ടി.ആര്‍.ഗീത, ഡോ.ദേവകി അന്തര്‍ജ്ജനം, തങ്ങൂര്‍ സരസ്വതി അന്തര്‍ജ്ജനം, വി.എസ്‌.മാലതി, ടി.എം.ദേവസേന, അഴിയിടം വിജയന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിക്കും. വനിതാസഭ പ്രസിഡന്റ്‌ ശൈലജ അധ്യക്ഷത വഹിക്കും.
വൈകുന്നേരം 4 ന്‌ യുവജന സമ്മേളനം പി.സി.വിഷ്ണുനാഥ്‌ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മനോജ്‌ തരുപ്പ്‌ അധ്യക്ഷത വഹിക്കും. സാജു പോള്‍ എംഎല്‍എ, മധു ഹോരക്കാട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബി.സാബു എന്നിവര്‍ പ്രസംഗിക്കും. സംയുക്ത കൗണ്‍സില്‍, പ്രതിനിധി സമ്മേളനം, ആചാര്യ സദസ്സ്‌ എന്നിവ നടക്കും. 18 ന്‌ രാവിലെ 10 ന്‌ ശങ്കരദര്‍ശനം സെമിനാര്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഡോ.വിഷ്ണുപോറ്റി, പ്രൊഫ.എ.സുബ്രഹ്മണ്യ അയ്യര്‍, ഡോ.കെ.ഈശ്വരന്‍, ടി.ആര്‍.വി.നമ്പൂതിരിപ്പാട്‌ എന്നിവര്‍ പ്രസംഗിക്കും. പി.എന്‍.വാസുദേവന്‍ നമ്പൂതിരിപ്പാട്‌ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക്‌ 12 ന്‌ സാംസ്ക്കാരിക സമ്മേളനം ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 ന്‌ കാലടി ടൗണ്‍ ചുറ്റി ഘോഷയാത്ര. 4 ന്‌ സമാപന സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജോസ്‌ കെ.മാണി, വി.എന്‍.വാസവന്‍, കാപ്പിള്ളി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.