ഇടവേളക്കുശേഷം അക്കിത്തം വോട്ട്‌ ചെയ്തു

Sunday 21 September 2014 10:02 am IST

മലപ്പുറം: നീണ്ട ഇടവേളക്കുശേഷം മഹാകവി അക്കിത്തം വോട്ടുചെയ്യാനെത്തി. വര്‍ഷങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും അക്കിത്തം വോട്ടുചെയ്യാറുണ്ടായിരുന്നില്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും ഇത്തവണ വോട്ടുചെയ്യണമെന്ന്‌ മകന്‍ നാരായണനോട്‌ അക്കിത്തം പറഞ്ഞിരുന്നു. രാവിലെ 11.30 ഓടെ പൊന്നാനി പാര്‍ലമെന്റ്‌ മണ്ഡലത്തിലെ തൃത്താല നിയോജകമണ്ഡലത്തില്‍പ്പെട്ട കുമരനെല്ലൂര്‍ ജിഎച്ച്‌എസ്‌എസ്സിലെ 22-ാ‍ം നമ്പര്‍ ബൂത്തിലെത്തിയാണ്‌ അക്കിത്തം വോട്ട്‌ രേഖപ്പെടുത്തിയത്‌. മകന്‍ നാരായണനും മരുമകള്‍ ബിന്ദുവും ഒപ്പമുണ്ടായിരുന്നു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.