പത്തനംതിട്ട: പത്തംനംതിട്ടയില്‍ യുഡിഎഫ് പ്രചരണം പാളിയെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.സി ജോര്‍ജ്. താഴേത്തട്ടില്‍ ആത്മാര്‍ഥമായ പരിശ്രമം ഉണ്ടായില്ല. ബൂത്തുകമ്മിറ്റികള്‍ യഥാസമയം വിളിച്ചു ചേര്‍ത്തില്ല.
നിലമെച്ചപ്പെട്ടത് എ.കെ ആന്റണിയുടെ സന്ദര്‍ശനത്തിന് ശേഷമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആത്മാര്‍ഥമായി പരിശ്രമിച്ചു. ആന്റോ ആന്റണി അവസാന നിമിഷവും ആറന്മുള വിമാനത്താവളത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. ആരു ജയിക്കുമെന്ന് പിന്നീടു പറയാമെന്നും പിസി ജോര്‍ജ് പറഞ്ഞു.
എന്നാല്‍ പി.സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും സമയാകുമ്പോള്‍ മറുപടി പറയാമെന്നും ആന്റോ ആന്റണിയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: