ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച വ്യാപാരി അറസ്റ്റില്‍

Thursday 15 September 2011 11:14 pm IST

പരപ്പ: ദേഹത്ത്‌ ഇലക്ട്രിക്‌ വയര്‍ ചുറ്റി ഒരറ്റം പ്ളഗ്ഗില്‍ കുത്തി ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച വ്യാപാരിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പരപ്പയില്‍ ഇലക്ട്രോണിക്സ്‌ വ്യാപാരം നടത്തുന്ന കടുക്‌ ബാഗ്മണ്ഡലത്തെ ആമിനയുടെ മകന്‍ സൈനുദ്ദീ(35)നെയാണ്‌ വെള്ളരിക്കുണ്ട്‌ പോലീസ്‌ അറസ്റ്റ്ചെയ്തത്‌. സൈനുദ്ദീനെ കോടതി റിമാണ്റ്റ്‌ ചെയ്തു. മൂന്നാഴ്ച മുമ്പ്‌ ചിത്താരി സ്വദേശിയായ ഭാര്യ ഹസീനയുടെ ദേഹത്ത്‌ ഇലക്ട്രിക്‌ വയര്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഹസീന നിലവിളിക്കുകയും പരിസര വാസികള്‍ ഓടിക്കൂടി രക്ഷപ്പെടുത്തുകയുമായിരുന്നു. സൈനുദ്ദീന്‍ കല്ലഞ്ചിറയിലാണ്‌ താമസം.