പ്രത്യക്ഷത്തില്‍ ഗായത്രീമന്ത്രം ഉപാസകന്റെ ബുദ്ധിയെ പ്രകാശമാനമാക്കുന്നതിന് സൂര്യനോടുള്ള ഒരര്ഥനയാണ്. സൂര്യപ്രകാശത്തിന് തീര്‍ച്ചയായും നമ്മുടെ ബുദ്ധിയെ നമ്മു ടെ ചലച്ചോറിലെ വെളുത്തതും ചാരനിറത്തിലുള്ളതുമായ പദാര്‍ഥത്തെ – പ്രകാശിപ്പിക്കാനൊന്നും സാധിക്കുകയില്ല. നമ്മുടെ ആഭ്യന്തര ജീവിതത്തില്‍ സൂര്യന്, പ്രകാശദാതാവും സകലാനുഭൂതികളുടെയും പ്രകാശകനും ആയ ആ ത്മാവിനെ പ്രതിനിധീകരിക്കുന്നു. ബ്രഹ്മാണ് ഡമണ്ഡലമധ്യസ്ഥനായ സൂര്യന് ചുറ്റും സൗ രനിബദ്ധ ഗ്രഹമണ്ഡലങ്ങളും ഓരോ നക്ഷത്രവും നിശ്ചിതവേഗത്തോടെയും നിശ്ചിതപന്ഥാവിലൂടെയും എങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നുവോ അതുപ്രകാരം നമ്മുടെവ്യക്തിത്വത്തിന്റെ അന്തര്‍മണ്ഡലത്തില്‍ വര്‍ത്തിക്കുന്ന ഈ വിശുദ്ധജ്ഞാനത്തിന് ചുറ്റും ജഡപദാര് ഥാവരണങ്ങളും ഗണിതശാസ്ത്രാനുരൂപമായ കൃത്യതയോടെ പ്രവര്‍ത്തിച്ചുവരുന്നു. ആ വിജ്ഞാനത്തോടാണ് ‘ധീ’ കളെ പ്രകാശിപ്പിക്കാനുള്ള പ്രാര്‍ഥന.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: