ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായ കോണ്‍ഗ്രസ് കടുത്ത നിരാശയില്‍ വാജ്പേയിയുടെ മറവില്‍ മോദിക്കെതിരെ തിരിഞ്ഞു.ഈ ശ്രമത്തിനിടെ കോണ്‍ഗ്രസ് വാജ്പേയിയെ പ്രശംസ കൊണ്ടു മൂടി.
മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് വാജ്പേയി ആവശ്യപ്പെട്ടിരുന്നുവെന്ന കണ്ടെത്തലുമായാണ് കോണ്‍ഗ്രസ് ഇന്നലെ ഇറങ്ങിയത്. കോണ്‍ഗ്രസിന്റെ സൈറ്റില്‍ ഇന്നലെ വാജ്പേയിയുടെ ചിത്രവും ചേര്‍ത്തിരുന്നു. പാര്‍ട്ടിയിലെ ഏറ്റവും ഔന്നത്യമുള്ള വാജ്പേയി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നു പറഞ്ഞ മോദിയെ എങ്ങനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. പുതിയ വിഗ്രഹം കണ്ട പാര്‍ട്ടി, വാജ്പേയിയുടെ പാരമ്പര്യത്തില്‍ നിന്ന് അകന്നതായും കോണ്‍ഗ്രസ് വിലപിക്കുന്നു. ബിജെപിയിലെ ഒരു നേതാവിനും വാജ്പേയിയുടെ ഔന്നത്യം ഇല്ലെന്നും കോണ്‍ഗ്രസ് പറയുന്നു. അതിനിടെ ഇന്നലെ മോദിക്കെതിരെ നടപടി തേടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. സത്യവാങ്മൂലത്തില്‍ മോദി ഭാര്യയുടെ പേര് ഉള്‍പ്പെടുത്തിയതിന്റെ പേരിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: