ഇംഫാല്‍: മണിപ്പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ആയുധധാരികള്‍ കൊല്ലപ്പെട്ടു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സായുധ കലാപകാരികളാണ് കൊല്ലപ്പെട്ടവരെന്നാണ് സംശയിക്കുന്നത്.
മണിപ്പൂരിലെ ഉഖ്റുല്‍ ജില്ലയിലാണ് സംഭവം. അര്‍ധ സൈനിക വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: