നീ ജാഗ്രതാവസ്ഥയില് എന്നെ ദര്‍ശിക്കുന്നു. സ്വപ്നത്തിലും എന്നെ ദര്‍ശിക്കുന്നു. ജാഗ്രതാസ്ഥയില് ഞാന്‍ നിന്റെ മുന്നില്‍ വന്ന് എന്റെ സര്‍വവ്യാപിത്വം പ്രകടമാക്കുന്നു. നിന്നെ ഗാഢനിദ്രയില്‍ നിന്നും ഉണര്‍ത്താന്‍ എന്നെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വഴി നിനക്ക് ഞാന്‍ ദര്‍ശനം തരുന്നു. നിന്റെ സ്വപ്നങ്ങളെ സത്യമാക്കുന്നു. പക്ഷേ, ഈ സത്യത്തില്‍ നിന്നും നീ അസത്യത്തിലേക്ക് ഉണരുമ്പോള്‍ എന്റെ സ്വപ്നദര്‍ശനം വെറും ഒരു സ്വപ്നം മാത്രം എന്ന് നീ വിചാരിക്കുന്നു. ഒരിക്കല്‍ക്കൂടി നീ മായയുടെ ബന്ധനത്തിലകപ്പെട്ട്, സംശയങ്ങളിലും ചിന്താക്കുഴപ്പങ്ങളിലും വലഞ്ഞ് എന്റെ മുന്നില്‍ നില്ക്കുന്നു.
എന്റെ ദര്‍ശനങ്ങളെ സംശയിക്കരുത്. ഒരിക്കലും എന്നില്‍ നിന്നും നീ സ്വയം അകന്നുപോകരുത്. നിന്റെ എല്ലാ ജന്മങ്ങളിലും ഞാന്‍ നിന്റെ മാതാവായിരിക്കാം, എന്ന് ഞാന്‍ നിനക്ക് വാക്കുതന്നിട്ടുണ്ട്. എന്റെ വാക്കുകള്‍ ഒരിക്കലും അസത്യമല്ല. എന്റെ ദര്‍ശനം ഒരു സ്വപ്നവുമല്ല! നീ പ്രാര്‍ത്ഥിക്കൂ. ഭഗവാന് സങ്കല്പിക്കും, ഞാന്‍ വരികയും ചെയ്യുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: