കുളിക്കാനിറങ്ങിയ ബന്ധുക്കളായ വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ചു

Sunday 13 April 2014 9:39 pm IST

മാവൂര്‍: സ്കൂള്‍ മധ്യവേനലവധിക്ക്‌ വിരുന്നിനെത്തി കുളിക്കാനിറങ്ങിയ അയല്‍വാസികളും ബന്ധുക്കളുമായ വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ചു. ആഴക്കയങ്ങളില്‍പെട്ട രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
മാവൂര്‍ ചെറൂപ്പ കുറ്റിക്കടവ്‌ എളുമ്പിലാട്ട്മീത്തല്‍ അബ്ദുല്‍കരീമിന്റെ മകള്‍ മുഹ്സിന (13), സഹോദരി പാത്തുമ്മയുടെ മകള്‍ നസീറ (14), എന്നിവരാണ്‌ മരിച്ചത്‌. മാവൂര്‍ കുറ്റിക്കടവ്‌ ചെറുപുഴയിലെ ചെറിയേരികടവില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌.
മാവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയാണ്‌ മുഹ്സിന. എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ്‌ നസീറ. കൂടെ കുളിക്കാനിറങ്ങിയ റിന്‍ഷ, മരിച്ച മുഹ്സിനയുടെ സഹോദരി മുംതാസ്‌ എന്നിവരെയാണ്‌ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത.്‌ നിതഷെറി എന്ന കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഹംസക്കോയയാണ്‌ നസീറയുടെ പിതാവ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.