സൂപ്പര്‍താരം രജനീകാന്തും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി

Sunday 13 April 2014 9:47 pm IST

ചെന്നൈ: നരേന്ദ്രമോദിയും തമിഴ്‌ സൂപ്പര്‍ താരം രജനീകാന്തും ചെന്നൈയിലെ രജനികാന്തിന്റെ വീട്ടില്‍ ഇന്നലെ വൈകുന്നേരം അഞ്ച്മണിക്ക്‌ കൂടിക്കാഴ്ച നടത്തി. ബി.ജെ. പി സംസ്ഥാന സെക്രട്ടറി പി.മുരളിയും മോദിയോടൊപ്പം ഉണ്ടായിരുന്നു. വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു എന്ന്‌ മുരളി പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടമാണിത്‌.
രജനീകാന്തിന്‌ തമിഴ്‌നാട്‌ രാഷ്ട്രീയത്തിനുപരിയായി സ്വാധീനമുള്ള വ്യക്തിയുമാണ്‌. ബി.ജെ.പിക്ക്‌ സിനിമാതാരങ്ങളുടേതടക്കമുള്ള ഇതര ജനവിഭാഗങ്ങളുടെ പിന്തുണ തുടര്‍ന്നും ആവശ്യമുണ്ട്‌.
അതാണ്‌ രജനീകാന്തിനെ സന്ദര്‍ശിക്കാന്‍കാരണം.നരേന്ദ്രമോദി ചായക്കടക്കാരന്റെ മകനും ,രജനികാന്ത്‌ ബസ്‌ കണ്ടക്ടറുമായിരുന്നു. മുരളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.