പാലാ: മീനച്ചില്‍ പഞ്ചായത്തിലെ പൂവത്തോട്, ഇടമറ്റം, പൂവരണി, ചാത്തംകുളം, കാഞ്ഞിരത്താനം, വിളക്കുമാടം ഭാഗങ്ങളില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. മരം വീണ് നാല് വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് വ്യാപക കഷിനാശവും സംഭവിച്ചിട്ടുണ്ട്. പൂവത്തോട് പൊട്ടനാനിയില്‍ വാസു, കിഴക്കേചിലമ്പന്കുന്നേല് തുളസി ശ്രീധരന്, കട്ടയ്ക്കല്‍ അപ്പച്ചന്, പൂവരണി തോട്ടത്തില്‍ സരസമ്മ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പൂവത്തോട് കാവുങ്കല്‍ തോമസ്, പുറ്റനാനിക്കല്‍ സോണി, ഇട്ടിക്കുന്നേല് രത്നപ്പന്‍, പുലിക്കുന്നേല്‍ മുകളേല്‍ ബാലചന്ദ്രന്, ഇട്ടികുന്നേല്‍ പത്മിനി ശ്രീധരന്, പുറ്റനാനിക്കല്‍ ജോണി, ഇടമറ്റം കോക്കാട്ട് അവിരാച്ചന്, പങ്കപ്പാട് ക്ഷേത്രം എന്നിവരുടെ കൃഷികളും നശിച്ചു. ചീങ്കല്ലേല്‍ ഷാപ്പിനു മുകളില്‍ മരം വീണു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വീടുകളുടെ മുകളില്‍ വീണ മരങ്ങള്‍ വെട്ടിമാറ്റി. പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: