കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. പനമ്പിള്ളി നഗര്‍ അബാദ് ക്ലൗഡ് നയനിലെ താമസക്കാരനായ സമിലിന്റെ കാറിനാണു തീ പിടിച്ചത്.
സമിലിന്റെ സുഹൃത്ത് ലക്ഷ്മണ് മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. പനമ്പിള്ളി നഗര്‍ ഷോപ്പിങ് കോംപ്ലക്സിനു സമീപം ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ ആയിരുന്നു സംഭവം.
വൈറ്റില ഭാഗത്തു നിന്നു വരികയായിരുന്ന വാഹനം പനമ്പിള്ളിനഗറില്‍ എത്തിയപ്പോഴാണ് പുകയുയരുന്നതു ശ്രദ്ധയില്‍ പെട്ടത്. വാഹനം നിര്‍ത്തി ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നു അഗ്നിശമന വാഹനമെത്തിയാണു തീ അണച്ചത്. പോലീസെത്തി വാഹന ഗതാഗതം നിയന്ത്രിച്ചതിനാല്‍ വന്‍ അപായം ഒഴിവായി. വാഹനത്തിന്റെ ഉടമ മറ്റൊരു കാറില്‍ പിന്നാലെയുണ്ടായിരുന്നു. തീ പിടിക്കാനുള്ള കാരണം ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: