ബാംഗ്ലൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഒരുവീഴ്ചയും വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ല. എല്ലാ വര്‍ഷവും പത്തനംതിട്ടയില്‍ പൊതുവേ കുറഞ്ഞ പോളിംഗാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ ചെറിയൊരു ശതമാനം അധിക പോളിംഗ് നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം തനിക്കാണ്. മറ്റു സംസ്ഥാനങ്ങളിലെ കാര്യം തനിക്ക് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: