ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു

Monday 14 April 2014 2:34 pm IST

ലണ്ടന്‍: വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാന്‍ സാധ്യത തെളിയുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റിനുവേണ്ടി ഐസിസി തയ്യാറാക്കുന്ന പദ്ധതിയിലാണ് ഇന്ത്യപാക് പരമ്പര നിര്‍ദേശമുള്ളത് . 2015-2023 കാലയളവില്‍ ആറ് പരമ്പരകളിലാകും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുക. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കിന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് സംഘടനകളുടെ ചര്‍ച്ചകളിലൂടെയാകും അന്തിമ തീരുമാനമുണ്ടാകുക. അതിനു ശേഷം സര്‍ക്കാരുകളുടെ അനുമതിയും നേടണം. നയതന്ത്രരംഗത്ത് ഇന്ത്യപാക് ബന്ധം അത്ര നല്ലതല്ലാത്തതിനാല്‍ പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ യുഎഇയില്‍ നടത്താനാണ് ഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2008ലെ മുബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യപാക് ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല.2012ല്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചെങ്കിലും ടെസ്റ്റ് പരമ്പരക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.