കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ്ബാങ്ക് ആണ് തന്റെ സ്വപ്നമെന്ന് രക്തം നല്‍കൂ… ജീവന് രക്ഷിക്കൂ.. എന്ന മുദ്രാവാക്യവുമായി കോട്ടയത്ത് എത്തിയ ബോബി ചെമ്മണൂര്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്ടുനിന്നും മാരത്തണ്‍ ആരംഭിച്ചപ്പോള്‍ ഇത്രയും വലിയ സ്വീകരണം കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. തന്റെ ദൗത്യം ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളമൊട്ടാകെ ഇത് തരംഗമായി മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനോടകം 600 കിലോമീറ്റര്‍ ഓടി. 25 – 30 കിലോമീറ്റര്‍ ഇപ്പോള്‍ ദിവസവും ഓടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: