പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

Monday 14 April 2014 8:48 pm IST

കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നെല്ലുകടവ്‌ സ്വദേശി തന്‍സീറിനെ (19) പൊലീസ്‌ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ചതിന്‌ തന്‍സീറിന്റെ ബന്ധുക്കളായ മൂന്നു പേരും അറസ്റ്റിലായി. പതിനാറുകാരിയായ വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായിരുന്ന തന്‍സീര്‍ മൂന്നു മാസം മുന്‍പ്‌ ഉമ്മയെ പരിചയപ്പെടുത്താം എന്നു പറഞ്ഞ്‌ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണു പരാതി.
പെണ്‍കുട്ടിയുടെ കയ്യിലെ വില കൂടിയ മൊബെയില്‍ഫോണ്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്‌ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട്‌ റയില്‍വേ സ്റ്റേഷനില്‍ നിന്നും പോലിസ്്‌ കണ്ടെത്തുകയായിരുന്നു.
വീട്ടുകാരുടെ പരാതി പ്രകാരം എസ്‌ഐ എസ്‌.രാജേഷിന്റെ നേതൃത്വത്തില്‍ തന്‍സീറിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഫോര്‍ട്ട്കൊച്ചി സ്റ്റേഷനില്‍ മൊഴി നല്‍കാനായി എത്തി മടങ്ങിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്‌ സ്റ്റേഷനു പുറത്തുവച്ച്‌ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റതായ്‌ പോലീസ്‌ പറഞ്ഞു.
ഇവരെ ആക്രമിച്ച കേസില്‍ കൊച്ചുപറമ്പ്‌ സ്വദേശി എന്‍.കെ.റിയാസ്‌, നെല്ലുകടവ്‌ സ്വദേശി നജീബ്‌, തുരുത്തി സ്വദേശി സുധീര്‍ എന്നിവരെയും പോലീസ്‌ അറസ്റ്റു ചെയ്തു. നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.