മുംബൈ: മഹാരാഷ്ട്രയില്‍ രത്നഗിരിക്കടുത്തു ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി കോംഗ്കണ്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. രത്നഗിരിയില്‍ നിന്നു 30 കിലോ മീറ്റര്‍ അകലെ ഉക്സിക്കും സംഗമേശ്വറിനും ഇടയില്‍ കോംഗ്കണ്‍ പാതയിലെ തുരങ്കത്തിനകത്താണ് ചരക്കുവണ്ടിയുടെ അഞ്ചുബോഗികള് പാളം തെറ്റിയത്. ഇതേതുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. മംഗലാപുരം ലോകമാന്യ തിലക് മല്‍സ്യഗന്ധ എക്സ്പ്രസ്, മംഗലാപുരം മുംബൈ സിഎസ്ടി എക്സ്പ്രസ് എന്നിവ ഇന്നലെ യാത്ര റദ്ദാക്കി. കേരളത്തില്‍ നിന്നു കോംഗ്കണ്‍ പാത വഴിയുള്ള കൊച്ചുവേളി ചണ്ഡീഗഢ്, തിരുവനന്തപുരം ഹാപ, എറണാകുളം നിസാമുദ്ദീന്‍ മംഗള ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ നിന്നു പാലക്കാട് വഴി തിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: