സുല്‍ത്താന്‍പൂര്‍(ഉത്തര്‍പ്രദേശ്): ബിജെപി ജനറല്‍ സെക്രട്ടറിയും യുവനേതാവുമായ വരുണ്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വന്‍ജനാവലിയുടെ അകമ്പടിയോടെ പത്രിക സമര്‍പ്പിക്കാനെത്തിയ വരുണിനൊപ്പം മുതിര്‍ന്ന ബിജെപി നേതാക്കളും ഉണ്ടായിരുന്നു. കളക്ട്രേറ്റിലെത്തിയ വരുണിനെ പുഷ്പവൃഷ്ടിയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
സിറ്റിംഗ് എംപിയുമായ സഞ്ജയ് സിംഗിന്റെ ഭാര്യയുമായ അമിത സിംഗാണ് സുല്‍ത്താന്‍പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എസ്പിയുടെ ഷക്കീല്‍ അഹ്മദ്, ബിഎസ്പിയുടെ പവന് പാണ്ഡെ എന്നിവരാണ് സുല്‍ത്താന്‍പൂരിലെ മറ്റ് സ്ഥാനാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: