തെരഞ്ഞെടുപ്പ് ഫലം: ജനങ്ങള്‍ നല്‍കുന്ന കൈനീട്ടമാകുമെന്ന് വിഎസ്

Tuesday 15 April 2014 4:30 pm IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കുന്ന വിഷു കൈനീട്ടമാവുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന നിര്‍ഭയ സൊസൈറ്റിയുടെ ലോഗോ പ്രകാശന ചടങ്ങിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കില്ലെന്ന് പറഞ്ഞാണ് വി.എസ് വാര്‍ത്താ സമ്മേളനം തുടങ്ങിയതെങ്കിലും വിഷുകൈനീട്ടത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വി.എസ് പ്രതികരിക്കുകയായിരുന്നു. വിഷു ദിനത്തില്‍ വി.എസ് ബന്ധുക്കള്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൈനീട്ടം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.