ന്യൂദല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് തന്നെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ശ്രീനിവാസന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കാലാവധി പൂര്‍ത്തിയാകുന്നത് വരെ തന്നെ തുടരാന്‍ അനുവദിക്കണമെന്നാണ് ശ്രീനിവാസന്റെ ആവശ്യം. സത്യവാങ്മൂലം സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.
ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ശ്രീനിവാസനെ സുപ്രീം കോടതി അടുത്തിടെയാണ് അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കിയത്.
ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്സുമായി ബന്ധമുള്ള ആരെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: