ബംഗളൂര്: കര്‍ണാടകയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ച് ആറുപേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. ബാഗ്ലൂരില്‍ നിന്ന് ദാവങ്കരയിലേക്ക് പോവുകയായിരുന്നു ബസ്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിലായിരുന്നു അപകടം. ബസില്‍ 29ഓളം യാത്രക്കാരുണ്ടായിരുന്നു. തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
അപകട സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. 2013 നവംബറില്‍ കര്‍ണാടകയില്‍ രണ്ടു ബസുകള്‍ക്ക് തീ പിടിച്ച് 52 പേര് മരിച്ചിരുന്നു. ബാംഗ്ലൂരില്‍നിന്ന് ഹൈദരാബാദിലേക്ക് പോയ ബസിന് തീപിടിച്ച് 45 പേരും, ബാംഗ്ലൂരില്‍ നിന്നും മുംബൈയ്ക്ക് പോയ ബസിന് തീ പിടിച്ച് 7 പേരുമാണ് നവംബറില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: