തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

Wednesday 16 April 2014 12:23 pm IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ മയക്ക് മരുന്ന് പിടികൂടി. സംഭവത്തില്‍ സിംബാവെ സ്വദേശിയായ വനിത പിടിയിലായി. ഇവരുടെ പിന്നില്‍ വന്‍ റാക്കറ്റുളളതായി സംശയിക്കുന്നെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ദോഹയില്‍ നിന്ന് ജോഹ്നാന്‍സ് ബര്‍ഗിലേക്ക് പോകുന്ന ഖത്തര്‍ എയര്‍ വെയ്‌സില്‍ നിന്നാണ് 25 കിലോ മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്ത തുടര്‍ന്ന് കസ്റ്റംസും ഇന്റലിജന്‍സും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ദല്‍ഹിയില്‍ നിന്ന് വാങ്ങിയ എഫഡ്രിന്‍ സിംബാബ്‌വേയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പിടിയിലായ വനിത കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇവര്‍ക്ക് സിംബാബ്‌വേയിലേക്കുളള ടിക്കറ്റില്ലാത്തതും പിടിയിലായ ശേഷം ഇവര്‍ക്ക് ഫോണിലുടെ വധ ഭീഷണിയുണ്ടായതും പിന്നില്‍ വന്‍ റാക്കറ്റ് സൂചനയാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.