തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. സംസ്ഥാനത്തെ ഭരണസ്തംഭനം ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാഴ്ത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഫലത്തെക്കുറിച്ച് ആശങ്കയില്ല. പത്തനംതിട്ടയടക്കം എല്ലായിടത്തും ടീം സ്പിരിറ്റോടു കൂടിയ പ്രവര്‍ത്തനമാണുണ്ടായത്. ചീഫ് വിപ്പ് പി സി ജോര്‍ജ് പത്തനംതിട്ടയില്‍ പ്രചാരണരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: