കര്‍മത്തിലൂടെ പുണ്യത്തെ, ഈശ്വരീയ സമ്പത്തിനെ നേടുന്ന ചുരുക്കം പേര് ഉണ്ട്. അവരാണ് യഥാര്‍ത്ഥ ഭിക്ഷുക്കള്‍. അതിന്റെ രഹസ്യം നിങ്ങള്‍ തഥാതനില്‍ നിന്നും ഗ്രഹിച്ച് ലോകത്ത് ജീവിച്ചോളൂ. അതില്‍ പ്രശ്നമില്ല.
ജീവിതത്തിന്റെ പല തലങ്ങളിലൂടെ സഞ്ചരിച്ചു നിങ്ങള്‍ തഥാതന്റെ മുന്നില്‍ എത്തിയിരിക്കുന്നു. ഈ ഭിക്ഷുവിന്റെ മുന്നില്‍ നിങ്ങള്‍ എന്തിന് വന്നു? ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കണം. നിങ്ങള്‍ക്ക് ഇന്ന് എല്ലാം ഉണ്ട്. വീടും ജോലിയും സമ്പത്തും മക്കളും ഒക്കെയുണ്ടല്ലോ, പിന്നെ നിങ്ങള്‍ എന്തിന് തഥാതന്റെ മുന്നില്‍ വരണം? ഈ ഭിക്ഷുവിന്റെ പുറകില്‍ നടന്നിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടാന്‍? എന്റെ കൈകളില്‍ ഒന്നുമില്ല. അത് ശൂന്യമായി കിടക്കുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: