ആജീവനാന്തം

Wednesday 16 April 2014 7:42 pm IST

ശൈശവാവസ്ഥയില്‍ നീ നിന്റെ മാതാപിതാക്കളെ ആശ്രയിക്കുന്നു. ബാല്യാവസ്ഥയില്‍ നിന്റെ മിത്രങ്ങളേയും അധ്യാപകരേയും ആശ്രയിക്കുന്നു. യുവാവസ്ഥയില്‍ നിന്റെ ജീവിതപങ്കാളിയെ ആശ്രയിക്കുന്നു. വാര്‍ധക്യത്തില്‍ നിന്റെ മക്കളെ ആശ്രയിക്കുന്നു. ആ ജീവനാന്തം നീ ഒരാളെ അല്ലെങ്കില്‍ മറ്റൊരാളെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ പൂര്‍ണമായും വേറെ ചിലരെ ആശ്രയിച്ചുകൊണ്ടിരിക്കുന്നവരാകുന്നു. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ നീ എന്നില്‍ ആശ്രയം കണ്ടെത്തുന്നു. അപ്പോഴേക്കും സമയം തീരെ കുറവ്‌, ശരീരം ദുര്‍ബലം. നിന്റെ ശാരീരികവും ആത്മീയവുമായ ശക്തികള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിന്റെ പഴയ സ്വഭാവങ്ങളെ ത്യജിക്കാന്‍ അത്ര എളുപ്പമല്ല. എന്റെ ശക്തി നിനക്കജ്ഞാതമാകുന്നു. എപ്പോഴും ഞാന്‍ നിനക്കേതു ഭക്തിയെ പ്രദാനം ചെയ്യുന്നുവോ അതിനെ ഉള്‍ക്കൊളളാനുള്ള കഴിവ്‌ നിനക്ക്‌ നഷ്ടമാകുന്നു. ഓരോ ജന്മത്തിലും നിന്റെ ദിവ്യത്വം നഷ്ടപ്പെടുത്തരുത്‌. നിന്റെ ജീവിതം വ്യര്‍ത്ഥമാക്കരുത്‌. ജീവിതത്തില്‍ തുടക്കം തൊട്ടേ ഈശ്വരനെ ആശ്രയിക്കൂ. ഈശ്വരന്റെ സ്വഭാവം, ശക്തി പ്രദാനം ചെയ്യുക എന്നതാണ്‌. ഭഗവാന്‍ സ്നേഹിക്കാന്‍ ശക്തി പകരുന്നു. സത്യത്തെ ഉയര്‍ത്തിപ്പിടിക്കാനും ധാര്‍മികമായ ശക്തിയും ശാന്തിയുടെ ശക്തിയും പ്രദാനം ചെയ്യുന്നു. സദാ ഓര്‍ത്തുകൊണ്ടിരിക്കൂ; ഈശ്വരന്റെ സഹവര്‍ത്തിത്വം അനശ്വരമായി നിലനില്‍ക്കുന്നു. ജീവിതാരംഭം മുതലേ അദ്ദേഹത്തെ ഉറ്റമിത്രമായി സ്വീകരിക്കൂ. നിന്റെ ഈ ശരീരം ത്യജിക്കുന്നതുവരെ ഭഗവാന്റെ കരങ്ങളെ മുറുകെപ്പിടിക്കൂ. ബാക്കി ദൂരം സ്വാമി തന്നെ നിന്നെ എടുത്തുകൊണ്ട്‌ താണ്ടും. - ശ്രീ സത്യസായി ബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.