സ്മൃതി ഇറാനി പത്രിക സമര്‍പ്പിച്ചു

Wednesday 16 April 2014 9:47 pm IST

ലക്നൗ: രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്ന്‌ നടക്കുന്ന ഉത്തര്‍പ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഒപ്പമെത്തിയ സ്മൃതി വരാണിധികാരി കൂടിയായ കളക്ടര്‍ ജഗദ്‌രാജ്‌ തിവാരിക്കു മുന്‍പാകെയാണ്‌ ഇന്നലെ പ്രതിക നല്‍കിയത്‌. പത്രികാ സമര്‍പ്പണത്തിന്‌ മുന്നോടിയായി പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസില്‍ സ്മൃതി പ്രത്യേകപൂജ നടത്തിയിരുന്നു. ഗൗരിഗന്‍ജിലെ റോഡ്‌ ഷോയിലും അവര്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ കഴിവില്‍ കോണ്‍ഗ്രസിനു പോലും വിശ്വാസമില്ലെന്നും അതിനാലാണ്‌ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തതെന്നും സ്മൃതി ആരോപിച്ചു. പത്രികാ സമര്‍പ്പണത്തിന്‌ പിന്നാലെയാണ്‌ പ്രധാന എതിരാളിയായ രാഹുലിനെ സ്മൃതി കടന്നാക്രമിച്ചത്‌. രാഹുലിന്‌ ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ കഴിയില്ല. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കുപോലും രാഹുലിന്റെ നേതൃശേഷിയെക്കുറിച്ച്‌ സംശയമുണ്ട്‌. പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ രാഹുലിനെ നിര്‍ദേശിക്കാതിരിക്കാന്‍ കാരണമതാണ്‌. അമേഠിയില്‍ രാഹുല്‍ തോല്‍ക്കും. ജനം അതു നിശ്ചയിച്ചുകഴിഞ്ഞു. അമേഠി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.