കുമരകം: ബിജെപി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്പ്പിച്ചതിനുശേഷം സിപിഎംകാര്‍ പൊലിസ്സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കുമരകം ആശാരിച്ചേരി ഭാഗത്ത് ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷിനെ സിപിഎംകാര്‍ വടിവാളുകൊണ്ട് വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം സിപിഎംകാര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളികളെയും റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നവരെയും ഭീഷണിപ്പെടുത്തി അണിനിരത്തിയെങ്കിലും മാര്‍ച്ച് ശുഷ്കമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: