മറ്റൊരു ജീവനെ ഉത്പാദിപ്പിക്കുക എന്നത് ബൃഹത്തായ ഉത്തരവാദിത്വമാണ്. അത് വിവേകശൂന്യമായി ചെയ്യേണ്ടതല്ല. നിങ്ങള്‍ക്ക് ഒരു കുഞ്ഞിനെ ഉത്പാദിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം നിങ്ങളെത്തന്നെ സ്വയം ശരിയായി കൈകാര്യം ചെയ്യാന്‍ നോക്കുക. നിങ്ങളെത്തന്നെ സ്വയം കാക്കുവാന്‍ അറിയുമെങ്കില്‍, അത്രയെങ്കിലുമറിയുമെങ്കില് – ആത്മീയത മറക്കുക, മനസ്സും ശരീരവുമെങ്കിലും – സ്വയം കാക്കുന്നതെങ്ങനെയെന്നറിയുമെങ്കില്, അപ്പോള്‍ മാത്രമേ മറ്റൊരു ജീവിയെ ഈ ലോകത്തേക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് അവകാശമുള്ളൂ. ശാരീരികമായും മാനസികമായും വൈകാരികമായും എങ്ങനെ നിങ്ങളെത്തന്നെ പരിപാലിക്കണമെന്നുപോലും അറിയാതിരിക്കുമ്പോള്‍ നിങ്ങളിങ്ങനെ സന്താനങ്ങളെ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുകയും അതുവഴി ഈ ലോകത്ത് കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളും നാശവും സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
– ജഗ്ഗി വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: