മുസ്ലീങ്ങള്‍ സുരക്ഷിതര്‍: സലീം ഖാന്‍

Thursday 17 April 2014 8:56 pm IST

മുംബയ്‌: രാജ്യത്ത്‌ മുസ്ലീം സമുദായാംഗങ്ങള്‍ സുരക്ഷിതരാണെന്ന്‌ പ്രമുഖ സാഹിത്യകാരനും ബുദ്ധിജീവിയും ബോളിവുഡ്‌ താരം സല്‍മാന്‍ ഖാെ‍ന്‍റ പിതാവുമായ സലീം ഖാന്‍. മോദിയുടെ ഉറുദു വെബ്സൈറ്റ്‌ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്‌ സലീം ഖാനാണ്‌. മുസ്ലീങ്ങള്‍ 2002ലെ കലാപം മറന്ന്‌ മുന്നോട്ട്‌ പോകേണ്ട കാലമായി. സമുദായം രാജ്യത്ത്‌ സുരക്ഷിതരാണ്‌. എെ‍ന്‍റ അമ്മ മരിച്ചപ്പോള്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നു പോലും എനിക്ക്‌ തോന്നി. എന്നാല്‍ ഞാന്‍ ഇന്നും ജീവിക്കുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ എെ‍ന്‍റ അച്ഛന്‍ മരിച്ചതും. ഞാനിപ്പോഴും കരഞ്ഞുകൊണ്ടിരിക്കണോ...കലാപങ്ങളെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. എങ്കിലും അത്‌ പിന്നില്‍ വിട്ട്‌ പോകേണ്ടിയിരിക്കുന്നു. മോദി ഇതിനകം പാഠം പഠിച്ചു കഴിഞ്ഞതായും എനിക്കുറപ്പുണ്ട്‌. മോദിയുടെ ഭരണത്തില്‍ ആരും കൊല്ലപ്പെടില്ല. സലീം ഖാന്‍ പറഞ്ഞു.മുസ്ലീങ്ങള്‍ക്കു വേണ്ടത്‌ പ്രാഥമിക സൗകര്യങ്ങളും ജോലിയും വിദ്യാഭ്യാസവും ഭക്ഷണവുമാണ്‌. ഒരു പാര്‍ട്ടിയും പൂര്‍ണ്ണമായും മതേതരമല്ല. ജനങ്ങളാണ്‌ മതേതരം. ഞാന്‍ മതേതരനാണ്‌. എെ‍ന്‍റ കുടംബത്തില്‍ പല മതക്കാരുണ്ട്‌. എനിക്ക്‌ എല്ലാ മതങ്ങളും ഒരുപോലെയാണ്‌.സലീമിെ‍ന്‍റ ഭാര്യ സുശീല ഹിന്ദുവാണ്‌. സല്‍മാന്‍ ഖാന്‍ അടുത്തിടെ ഗുജറാത്ത്‌ സന്ദര്‍ശിച്ചിരുന്നു. ജയ്ഹോയെന്നസിനിമയുടെ പ്രചാരണത്തിന്‌ എത്തിയ അദ്ദേഹം മോദിയെ സന്ദര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.