അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ പെസഹാവ്യാഴം ആചരിച്ചു

Thursday 17 April 2014 9:37 pm IST

കോട്ടയം: ക്രിസ്തുദേവന്റെ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്നലെ പെസഹാ ആചരിച്ചു. പള്ളികളില്‍ വിശ്വാസികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും ജപമാലകളും നടന്നു. തുടര്‍ന്ന് അന്ത്യാത്താഴത്തിന്റെ പ്രതീകമായി അപ്പം മുറിച്ചും വീഞ്ഞ് വിതരണം ചെയ്തും നടന്ന പെസഹാ ആചരണം ഭക്തിസാന്ദ്രമായി. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി നോമ്പിന്റെ പുണ്യവും വഹിച്ച് നൂറുകണക്കിന് ക്രൈസ്‌വര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു. യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെ അനുസ്മരിച്ചായിരുന്നു തിരുകര്‍മങ്ങള്‍. ദേവാലയങ്ങളില്‍ പാദക്ഷാളനവും അനുബന്ധ ശുശ്രൂഷകളും നടത്തി. വീടുകളില്‍ വൈകുന്നേരം അനുഷ്ഠാനങ്ങളോടെ പെസഹാ ഭക്ഷണം തയാറാക്കി ആചാരപ്രകാരം ഭക്ഷിച്ചു. പ്രാര്‍ഥനകള്‍ക്കുശേഷം കുടുംബത്തിലെ മുതിര്‍ന്നയാള്‍ അപ്പം മുറിച്ച് പ്രായക്രമം അനുസരിച്ച് അംഗങ്ങള്‍ക്കു നല്‍കി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലെ പെസഹാ തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ഇന്നലെ നടന്ന തിരുവത്താഴപൂജയ്ക്കും കാലുകഴുകല്‍ ശുശ്രൂഷയ്ക്കും ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം സിഎംഐ സെന്റ് ജോസഫ്‌സ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നടന്ന ശുശ്രൂഷകള്‍ക്കു ഫാ. ജോസുക്കുട്ടി പടിഞ്ഞാറേപീടിക, ഫാ. തോമസ് പുതുശേരി, ഫാ. റെജി കൂടപ്പാട്ട് എന്നിനര്‍ കാര്‍മികത്വം വഹിച്ചു. കോട്ടയം നല്ലഇടയന്‍ പള്ളി, മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമദേവാലയം, മണ്ണാര്‍കുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളി എന്നിവിടങ്ങളില്‍ കാല്‍കഴുകല്‍ ശ്രുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന, പ്രസംഗം എന്നിവ നടന്നു. പാമ്പാടി വെള്ളൂര്‍ സെന്റ് സൈമണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കു കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയും വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കു സഖറിയാസ് മാര്‍ അപ്രേമും മുഖ്യകാര്‍മികത്വം വഹിച്ചു. അതിരമ്പുഴ കാരിസ്ഭവനില്‍ ദിവ്യബലി, പെസഹാതിരുകര്‍മ്മങ്ങള്‍, പൊതു ആരാധന നടന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കുരിശിന്റെ വഴി, സന്ദേശം, തിരുകര്‍മ്മങ്ങള്‍ എന്നിവ നടക്കും. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ശുശ്രൂഷയ്ക്കു അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നേതൃത്വം നല്‍കി. തുടര്‍ന്ന് പൊതു ആരാധനയും ലെലിയാ പ്രാര്‍ത്ഥനയും നടന്നു. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ പീഡാനുഭവ വാരാചരണത്തിന് ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ന് രാവിലെ അഞ്ചിനു പ്രഭാതനമസ്‌കാരം, ഒന്‍പതിനു മൂന്നാംമണി നമസ്‌കാരം, ഒരുമണിക്ക് സ്ലീബാ നമസ്‌കാരം എന്നിവ നടക്കും. അന്ത്യാത്താഴത്തിന് മുന്നോടിയായി ക്രിസ്തു ശിഷ്യന്‍മാരുടെ കാല്‍കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മയുണര്‍ത്തി പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും നടന്നു. ഉച്ചകഴിഞ്ഞ് 2.30ന് മോറോണ്‍ വെഞ്ചരിപ്പ് നടന്നു. തുടര്‍ന്ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ഡോ. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, .രൂപതയിലെ മറ്റ് ശ്രേഷ്ഠ വൈദികര്‍ തുടങ്ങിയവര്‍ പെസഹാ ആചരണത്തിന് നേതൃത്വം നല്‍കി. പാലാ ളാലം സെന്റ് മേരീസ് പളളി, സെന്റ് ജോര്‍ജ് പുത്തന്‍പളളി, ഗാര്‍ഡലൂപ്പാ മാതാ ദേവാലയം എന്നിവിടങ്ങളിലും തിരുകര്‍മ്മകള്‍ നടന്നു. ദു:ഖവെളളി ദിനമായ ഇന്ന് ളാലം പളളിയില്‍ നിന്നും കുരിശിന്റെ വഴി ആരംഭിക്കും. വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകള്‍നടത്തി. പുത്തന്‍പളളിയില്‍ സമാപിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. വിശുദ്ധകുര്‍ബാനയുടെ സ്ഥാപനതിരുനാളും പെസഹായോട് അനുബന്ധിച്ച് ആചരിച്ചു. യേശുവിന്റെ ക്രൂശിതമരണത്തിന്റെ ഓര്‍മ്മപുതുക്കി ഇന്ന് ദു:ഖവെള്ളി ആചരിക്കും. പാലാ കത്തീഡ്രല്‍, ളാലം സെന്റ് ജോര്‍ജ് പുത്തന്‍പള്ളി, ളാലം സെന്റ് മേരീസ് പഴയപള്ളി, പാലാ ടൗണ്‍ കപ്പേള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുരിശിന്റെ വഴി നടത്തും. ളാലം പഴയപള്ളിയില്‍ നിന്നാരംഭിച്ച് ടൗണ്‍ പ്രദക്ഷിണമായി പുത്തന്‍പള്ളിയില്‍ സമാപിക്കും. അന്ത്യാത്താഴത്തിന് മുന്നോടിയായി ക്രിസ്തു ശിഷ്യന്‍മാരുടെ കാല്‍കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മയുണര്‍ത്തി പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പെസഹാവ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും നടന്നു. ഉച്ചകഴിഞ്ഞ് 2.30ന് മോറോണ്‍ വെഞ്ചരിപ്പ് നടന്നു. തുടര്‍ന്ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കാല്‍കഴുകള്‍ ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ഡോ. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, രൂപതയിലെ മറ്റ് ശ്രേഷ്ഠ വൈദികര്‍ തുടങ്ങിയവര്‍ പെസഹാ ആചരണത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.