പൊന്മുടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

Saturday 19 April 2014 11:40 am IST

വിതുര: പൊന്മുടിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. അമ്പത് അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ വിതുരയിലെ ആശുപത്രിയിലും നെടുമങ്ങാട് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പൊന്മുടി ഇരുപത്തിയൊന്നാം വളവിലാണ് അപകടം നടന്നത്. കൊല്ലം മീയന്നൂരിലെ സണ്‍ഡേ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്ന ബസാണ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.