തിരുവനന്തപുരം: 2013 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രൈം നമ്പര്‍ 89നാണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം ലാലും ഫഹദ് ഫാസിലും പങ്കിട്ടപ്പോള്‍ ആന്‍ അഗസ്റ്റിന് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ആര്‍ടിസ്റ്റ് ഒരുക്കിയ ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്.
ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളിലെ പ്രകടനമാണ് ഫഹദ് ഫാസിലിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തത്. സക്കറിയയുടെ ഗര്‍ഭിണികള്‍, അയാള്‍ എന്നീ ചിത്രത്തിലെ അഭിനയ മികവിനാണ് ലാലിന് പുരസ്കാരം. ആര്‍ട്ടിസ്റ്റിലെ പ്രകടനമാണ് ആന്‍ അഗസ്റ്റിനെ മികച്ച നടിയാക്കിയത്. മികച്ച രണ്ടാമത്തെ നടന് അശോക് കുമാറാണ്. രണ്ടാമത്തെ നടി ലെന. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നോര്‍ത്ത് 24 കാതം സ്വന്തമാക്കി.
സാംസ്കാരിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഭാരതിരാജയുടെ അധ്യക്ഷതയിലുളള ഏഴംഗ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. 85 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് ജൂറി അംഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ചലച്ചിത്ര രംഗത്തെ വിദഗ്ധരുടെ സമിതിയെ നിയോഗിക്കും.
കേരളത്തിലും പുറത്തും മലയാളസിനിമാ മേളകള്‍ സംഘടിപ്പിക്കും. മദ്യപാനരംഗങ്ങളുള്ള ചിത്രങ്ങള്‍ക്ക് സബ്സിഡി നല്‍കില്ല. നല്ല ചിത്രങ്ങള്‍ക്ക് സബ്സിഡി തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് പുരസ്കാരങ്ങള്‍:
മികച്ച ഹാസ്യനടന്- സുരാജ് വെഞ്ഞാറമ്മൂട്
മികച്ച കഥാകൃത്ത്- അനീഷ് അന്‍വര്‍
മികച്ച ബാലതാരങ്ങള്‍- സനൂപ് സന്തോഷ്, ബേബി
മികച്ച ഛായാഗ്രാഹകന്‍- വാസുദേവ്(അയാള്‍, മെമ്മറീസ്)
മികച്ച തിരക്കഥാകൃത്ത്- ബോബി – സഞ്ജയ്(മുംബൈ പൊലീസ്)
ഗാനരചന- പ്രഭാവര്‍മ്മ, മധു വാസുദേവ്
മികച്ച സംഗീതസംവിധായകന്- ഔസേപ്പച്ഛന്(ചിത്രം-നടന്)
മികച്ച പശ്ചാത്തരസംഗീത്- ബിജിപാല്‍
മികച്ച പിന്നണിഗായകന്‍- കാര്‍ത്തിക്ക്
മികച്ച പിന്നണിഗായിക- വൈക്കം വിജയലക്ഷ്മി (നടന്)
മികച്ച ചിത്രസംയോജകന്‍-
മികച്ച കലാസംവിധായകന്‍- എം ബാബ
മികച്ച കളറിസ്റ്റ്- രഘുരാമന്, റിയാ ഡിജിറ്റല്‍
മികച്ച മേക്കപ്പ് മാന്‍- പട്ടണം റഷീദ്
മികച്ച വസ്ത്രാലങ്കാരം- സിജി തോമസ്(ആമേന്‍)
മികച്ച നൃത്തസംവിധാനം- കുമാര്ശാന്തി
മികച്ച നവാഗതസംവിധായകന്- കെ ആര് മനോജ്(കന്യകാ ടാക്കീസ്)
പ്രത്യേക പരാമര്‍ശം- മൃദുല വാര്യര്‍
പ്രത്യേക പരാമര്‍ശം(സംവിധാനം)- സുരേഷ് ഉണ്ണിത്താന്
പ്രത്യേക പരാമര്‍ശം(നടി)- സനുഷ
പ്രത്യേക പരാമര്‍ശം- അഫ്സല് യൂസഫ്
പ്രത്യേക പരാമര്‍ശം- കലാഭവന്‍ ഷാജോണ്‍(ദൃശ്യം)
മികച്ച ബാലചിത്രം- ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: