മെക്‌സിക്കോ സിറ്റിയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

Saturday 19 April 2014 11:19 am IST

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കന്റ് നിലനിന്നു. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൊക്‌സികോ സിറ്റിയില്‍ പ്രാദേശിത സമയം രാവിലെ 9.27നായിരുന്നു ശക്തമായ ഭൂകമ്പം ഉണ്ടായത്. പ്രദേശത്തെ കെട്ടിടങ്ങളില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ എല്ലാവരും പുറത്തേക്കിറങ്ങിയോടി. പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുരേരോയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ ചലനത്തിനു പിന്നാലെ തുടര്‍ച്ചയായ ചെറുചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ഗുരേരോയില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. മെക്‌സിക്കോയിലെ ടൂറിസ്റ്റ് നഗരമായ അകാപുല്‍ക്കോയില്‍ ഈസ്റ്റര്‍ അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികളും പരിഭ്രാന്തരായി. ചലനം ഏതാണ്ട് അരമിനിറ്റോളം നീണ്ടുനിന്നു. ഭൂകമ്പ സാധ്യത പട്ടികയിലുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് മെക്‌സിക്കോ. 1985ല്‍ റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 10,000 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.