പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തി : അമിക്കസ് ക്യൂറി

Saturday 19 April 2014 1:55 pm IST

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും മണ്ണില്‍ കലര്‍ത്തി സ്വര്‍ണം കടത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി. സ്വര്‍ണക്കടത്തിന് ഉന്നത ബന്ധമുണ്ടെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് പണിപ്പുരയില്‍ നിന്നാണ് സ്വര്‍ണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണപ്പണിക്കാരനായ രാജുവിന്റെ മൊഴി അമിക്കസ് ക്യൂറി രേഖപ്പെടുത്തി. മാര്‍ത്താണ്ഡവര്‍മയില്‍നിന്ന് 17 കിലോ സ്വര്‍ണവും ശരപ്പൊളി മാലയും കിട്ടിയെന്നു രാജു മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണപ്പണിക്കാരന്‍തന്നെ സ്വര്‍ണം എടുത്തിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റബോധം മൂലം തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് ഉടമകള്‍ കാണിക്കപ്പെട്ടി സംഭാവന നല്‍കി. മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണത്തിന് കണക്കില്ലെന്ന് ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാണിക്കപ്പെട്ടിയിലെ സ്വര്‍ണക്കട്ടി മുറിച്ച നിലയില്‍ ആയിരുന്നുവെന്ന് അമിക്കസ്‌ക്യൂറി പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പിലെ രാജകുടുംബത്തിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ പുതിയ ഭരണസമിതിയെ നിയമിക്കണമെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.