ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഈ മാസം 24ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമിത് ഷായാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ഈ തെരഞ്ഞെടുപ്പില്‍ മോദി തരംഗം സുനാമിയായി ആഞ്ഞടിക്കുമെന്നും ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് കഴിഞ്ഞ 21 സീറ്റുകളില്‍ പതിനെട്ടിലും ബിജെപി ജയിക്കുമെന്നും അമിത്ഷാ പറഞ്ഞു. പത്രിക നല്കുന്ന ദിവസം ഉത്തപ്രദേശിലെ 12 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ഈ മാസം ഒമ്പതിന് ഗുജറാത്തിലെ വഡോദരയില്‍ മോദി പത്രിക നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: